ജീവചരിത്രം (Biography)
സിദ്ധിനാഥാനന്ദ സ്വാമികള്‍ രചിച്ച സ്വാമി വിവേകാനന്ദന്റെ ജീവചരിത്ര ഗ്രന്ഥമാണ് "ശ്രീമദ് വിവേകാനന്ദ സ്വാമികള്‍".
“ശ്രീമദ് വിവേകാനന്ദ സ്വാമികളുടെ ജീവചരിതമെന്നാല്‍ അദ്ധ്യാത്മജീവിതത്തിന്റെ ചരിത്രമാകുന്നു; ആദ്ധ്യാത്മസാധകനു തന്റെ തീര്‍ത്ഥാടനത്തില്‍ നേരിടേണ്ടതായിവരുന്ന ആന്തരസംഘട്ടനങ്ങള്, സന്ദേഹങ്ങള്‍, അദ്ധ്യാത്മതൃഷ്ണ, അചഞ്ചലശ്രദ്ധ, സ്വാനുഭവജന്യമായ വിശ്വാസദാര്‍ഢ്യം, എന്നിങ്ങനെയുള്ള ഘട്ടങ്ങളെല്ലാം ആ ജീവിതത്തില്‍ തെളിഞ്ഞുകാണാന്‍ കഴിയും.”